• October 17, 2021

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷം കടന്നു

 ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷം കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷം കടന്നു. 51,314 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 9,99,695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,10,191 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ മലയാളി ഡോക്ടര്‍ ഹംസ പാച്ചേരിയും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയന്നയുമാണ് മരിച്ചത്.

മരണനിരക്കില്‍ ഫ്രാന്‍സും ചൈനയെ മറികടന്നു. 4,503 പേരാണ് ഇവിടെ മരിച്ചത്. 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ റെക്കോര്‍ഡ് മരണനിരക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം ഇവിടെ 569 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 2921 ആയി. ഇറാനില്‍ മരിച്ചവരുടെ എണ്ണം 3,160 ആയി ഉയര്‍ന്നപ്പോള്‍ നെതര്‍ലന്റ്‌സില്‍ 1,339ഉം ജര്‍മനിയില്‍ 997ഉം പേര്‍ രോഗം ബാധിച്ച് മരിച്ചു. ബെല്‍ജിയത്തിലെ മരണസംഖ്യ 1,011 ആയപ്പോള്‍ ദക്ഷിണ കൊറിയയിലെ മരണസംഖ്യ 169 ആണ്. സ്വിറ്റ്‌സര്‍ലന്റില്‍ 522 പേരും തുര്‍ക്കിയില്‍ 277 പേരും പോര്‍ച്ചുഗലില്‍ 209 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 252 ആയി ഉയര്‍ന്നപ്പോള്‍ സ്വീഡനില്‍ 282 പേര്‍ മരിച്ചു. അതേസമയം ചൈനയിലെ മരണസംഖ്യ 3,318 ആയി വര്‍ധിച്ചു. ഇന്തോനേഷ്യ-170, ഓസ്ട്രിയ-158, ഫിലിപ്പൈന്‍സ്-107, ഡെന്‍മാര്‍ക്ക്-123, ജപ്പാന്‍-57, കാനഡ-131, ഇറാഖ്-54, ഇക്വഡോര്‍-98. എന്നിങ്ങിനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.

Related post