• June 20, 2021

കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ ലി വെന്‍ലിയാങ്ങിന് കുഞ്ഞുപിറന്നു

 കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ ലി വെന്‍ലിയാങ്ങിന് കുഞ്ഞുപിറന്നു

ചൈനീസ് അധികൃതര്‍ക്ക്  കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പുനല്‍കുകയും പിന്നീട് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയുംചെയ്ത ഡോക്ടര്‍ ലി വെന്‍ലിയാങ്ങിന് ആണ്‍കുഞ്ഞു പിറന്നു. ‘ലിയുടെ അവസാനസമ്മാനം’ എന്ന അടിക്കുറുപ്പോടെ ഭാര്യ ഫു സുവേജി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു. നാലുമാസംമുമ്പാണ് ലി വിടപറഞ്ഞത്. ഭര്‍ത്താവിന്റെ മരണത്തോടെ ശാരീരികമായും മാനസികമായും താന്‍ തളര്‍ന്നുപോയിരുന്നെന്ന് ഫു പറഞ്ഞു. സ്‌നേഹനിധിയായ ഭര്‍ത്താവും ഉത്തരവാദിത്വമുള്ള ഡോക്ടറുമായിരുന്നു അദ്ദേഹമെന്നും ഫു പ്രാദേശികമാധ്യമത്തോടു പറഞ്ഞുപുതിയതരം കൊറോണവൈറസാകാം മരണകാരിയായ രോഗത്തിനു പിന്നിലെന്ന ലിയുടെ മുന്നറിയിപ്പ് ആദ്യം ഭരണകൂടം അവഗണിക്കുകയായിരുന്നു. തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് അറസ്റ്റുചെയ്യുകപോലുമുണ്ടായി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് താന്‍ അധികൃതര്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് ലീ ഇന്റര്‍നെറ്റിലൂടെ പുറംലോകത്തെ അറിയിക്കുന്നത്.

Related post