• July 27, 2021

ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് ഇന്ന് തുടക്കം

 ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് ഇന്ന് തുടക്കം

അമ്പതാം ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് ഇന്ന് തുടക്കം. സുസ്ഥിര ലോകം എന്ന സന്ദേശവുമായി ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളുടെഭരണതലാവന്മാര്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പഞ്ചദിന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്‌റ് ഡോണാള്‍ഡ് ട്രംപ്, ചാള്‍സ് രാജകുമാരന്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് നൂറഓളം കമ്പനികളുടെ തലവന്മാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
1971 ല്‍ തുടങ്ങിയ ലോക സാമ്പത്തിക ഫോറത്തിന്റെ 50 ാമത് പതിപ്പാണ് ഇന്ന് തുടങ്ങുന്നത്.

Related post