• June 24, 2021

ഭൂമിക്ക് കുട ചൂടാന്‍ ഒരു കോടി മരങ്ങള്‍

 ഭൂമിക്ക് കുട ചൂടാന്‍ ഒരു കോടി മരങ്ങള്‍

ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം സെക്രട്ടറിയേറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൃഷി മന്ത്രി വി എസ് സുനില്‍കുമാറും വനം മന്ത്രി കെ രാജുവും ചടങ്ങില്‍ വൃക്ഷതൈകള്‍ നട്ടു. ഒരു കോടി ഫലവൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. നാടിനെ പച്ച പുതപ്പിക്കാന്‍ ലോക പരിസ്ഥിതി ദിനത്തില്‍ കേരളമൊന്നിച്ച് വൃക്ഷതൈകള്‍ നട്ടു. ഭൂമിക്ക് കുട ചൂടാന്‍ ഒരു കോടി മരങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് സംസ്ഥാനം പരിസ്ഥിതി ദിനം ആഘോഷിച്ചത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ-സന്നദ്ധ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ വൃക്ഷ തൈകള്‍ നട്ടും വിതരണം ചെയ്തും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. രണ്ടു ഘട്ടത്തിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ചത്. രണ്ടാം ഘട്ടം ജൂലൈ ആദ്യ ആഴ്ച വന മഹോത്സവത്തിന്റെയും തിരുവാതിര ഞാറ്റുവേല ചന്തകളുടെയും സമയത്ത് ആരംഭിക്കും. സെപ്റ്റംബറോടെ പൂര്‍ത്തിയാക്കും. കാര്‍ഷിക സര്‍വകലാശാല, തദ്ദേശ സ്വയംഭരണം, വനം, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Related post