• September 28, 2021

ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ അടുത്തമാസം ലഭ്യമാക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി

 ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ അടുത്തമാസം ലഭ്യമാക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി

ലോകത്തിലെ ആദ്യ കൊവിഡ് 19 വാക്‌സിന് അടുത്ത മാസം ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മുരാഷ്‌കോ. വാക്‌സിന്‍ ലോകം അംഗീകരിക്കാന്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം ഒരേസമയം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മനുഷ്യരില്‍ മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. രണ്ട് വ്യത്യസ്ത തരം അഡെനോവൈറസ് വെക്ടറുകള്‍ റഷ്യ പരീക്ഷിക്കുന്നുണ്ട്. ഇവയുടെ മനുഷ്യരിലുള്ള മുന്നാംഘട്ട പരീക്ഷണം ഓഗസ്റ്റ് മൂന്നിന് റഷ്യയിലും സൗദി അറേബ്യയിലും ആരംഭിക്കും ഈ ഘട്ടം കൂടി വിജയമായാല്‍ ആഗസ്റ്റില്‍ തന്നെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് പ്രഖ്യാപനം. ഈ വര്‍ഷം തന്നെ 200 ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മ്മിയ്ക്കാനാണ് റഷ്യ ലക്ഷ്യംവയ്ക്കുന്നത്.

Related post