• June 15, 2021

വേദനയെപ്പോലും വേദാന്തമാക്കുന്ന സംഗീതം;ഇന്ന് ലോക സംഗീത ദിനം

 വേദനയെപ്പോലും വേദാന്തമാക്കുന്ന സംഗീതം;ഇന്ന് ലോക സംഗീത ദിനം

സംഗീതം ഒരു ഭാഷയാണ്.എല്ലാം അതിര്‍ വരമ്പുകളെയും ഭേദിക്കുന്ന ലോകത്തെ ഏറ്റവും നല്ല ഭാഷ. സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴുമെല്ലാം സംഗീതത്തെ കൂട്ടുപിടിക്കാത്തവര്‍ ചുരുക്കം . ജൂണ്‍ 21് ലോകം മുഴുവന്‍ സംഗീത ദിനമായാണ് ആചരിക്കുന്നത്.

വേള്‍ഡ് മ്യൂസിക് ഡേ’ യുടെ ആരംഭം ഫ്രാന്‍സില്‍ നിന്നാണ്. ‘സംഗീതത്തിലൂടെ ലോകസമാധാനം’ എന്നതാണ് അന്തര്‍ദേശീയ സംഗീത ദിനത്തിന്റെ ആദര്‍ശസൂക്തം. 1982 ല്‍ ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി ജാക്ക് ലാങ് ആണ് സംഗീത ദിനം അഥവാ ‘ഫെടെ ഡി ലാ മ്യൂസിക്’എന്ന ആശയത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പല രാജ്യങ്ങളും ഇത് ഏറ്റെടുത്തു. ഇന്ന് ലോകമെമ്പാടും 121ല്‍ അധികം രാജ്യങ്ങള്‍ മ്യൂസിക് ഡേ ആഘോഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം ലോക സംഗീത ദിനത്തിന്റെ തീം ‘കവലകളില്‍ സംഗീതം’ എന്നായിരുന്നു. കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ വൈറസ് പടരാതിരിക്കാന്‍ മിക്ക ആളുകളുംഔട്ട്ഡോര്‍ ഒഴിവാക്കുകയാണ്. അതുകൊണ്ട് ഈ വര്‍ഷം ലോക സംഗീത ദിനം പഴയതുപോലെ ആഘോഷിക്കപ്പെടുന്നില്ല.

Related post