• May 14, 2021

ലോക വനിത ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മേരികോം

 ലോക വനിത ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മേരികോം

വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ഇന്ത്യന്‍ വനിത താരം മോരികോം. 51 കിലോ വിഭാഗം സെമിഫൈനലില്‍ രണ്ടാം സീഡും യൂറോപ്യന്‍ തുര്‍ക്കിയുടെ ബുസെനാസ് ചാകിറോഗ്ലുവിനോടാണ് താരം പരാജയപ്പെട്ടത്. എന്നാല്‍ തോല്‍വിയിലും അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം മെഡല്‍ നേടുന്ന താരമെന്ന പദവിയാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ താരത്തിൻ്റെ എട്ടാമത്തെ മെഡലാണ് ഇത്. ആറു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് താരം ഇതിനോടകം സമ്പാദിച്ചിട്ടുള്ളത്. ക്യൂബന്‍ ഇതിഹാസം ഫെലിക്‌സ് സാവോനെയാണ് ഇതോടെ മേരി പിന്തള്ളിയിരിക്കുന്നത്‌. 1986 മുതല്‍ 1999 വരെ സാവോന്‍ ആറ് സ്വര്‍ണവും ഒരു വെള്ളിയുമാണ് നേടിയത്.
കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ പാരാജയപ്പെടുത്തിയാണ് മേരി സെമിയില്‍ പ്രവേശിച്ചത്. 5-0 ന് വിക്ടോറിയയെ നിലം പറ്റിച്ചാണ് കോമിൻ്റെ പ്രവേശനം. എന്നാല്‍ സെമിയില്‍ 1-4 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

Related post