• July 31, 2021

റഫ്ളേഷ്യയുടെ ഏറ്റവും വലിയ ഇനം കണ്ടെത്തി

 റഫ്ളേഷ്യയുടെ  ഏറ്റവും വലിയ ഇനം കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പൂവെന്നറിയപ്പെടുന്ന റഫ്ളേഷ്യയുടെ ഏറ്റവും വലിയ ഇനം കണ്ടെത്തി. ഇന്തോനേഷ്യയില്‍ നിന്നും കണ്ടെത്തിയ ഈ പൂവിന്റെ വ്യാസം 111 സെന്റീമീറ്ററാണ്. നേരത്തെ കണ്ടെത്തിയിരുന്ന പൂവിന് 107 സെന്റിമീറ്ററായിരുന്നു വ്യാസം.

ഇപ്പോള്‍ കണ്ടെത്തിയ റഫ്ളേഷ്യ ടുന്‍ മൂഡെ എന്ന മാംസളമായിട്ടുള്ള ചുവന്ന പൂവില്‍ ചില പാടുകള്‍ കാണാം. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ റഫ്ളേഷ്യ പൂവാണിതെന്ന് കണ്‍സര്‍വേഷന്‍ ഏജന്‍സി ഗവേഷകന്‍ അദേ പുത്ര പറയുന്നു.

19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ കണ്ടെത്തിയത്. തുടര്‍ന്നാണി ഇതിന് റഫ്ളേഷ്യ എന്ന് പേരു വരുന്നത്. ഇലയോ തണ്ടോ ഇല്ലാത്ത പരാദസസ്യമായ റഫ്ളേഷ്യയ്ക്ക്് 15 കിലോ വരെ ഭാരമുണ്ടാകും. ഒരാഴ്ച മാത്രമെ ഈ പൂവിന് ആയുസുണ്ടാകുകയുള്ളൂ. അത് കഴിഞ്ഞ് ഇവ നശിച്ചു പോവുകയാണ് പതിവ്.

പുഷ്പിക്കുന്നത് മുതല്‍ അഴുകിയ മാംസത്തിന്റെ ഗന്ധം വമിപ്പിക്കുന്നതിനാല്‍ ശവം നാറി എന്നാണ് ഇതിന്റെ പ്രാദേശിക നാമം. തെക്കു കിഴക്കന്‍ ഏഷ്യന്‍ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോര്‍ണിയോ, സുമാത്ര, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലാണ് ഈ പുഷ്പം കണ്ടുവരുന്നത്.

Related post