• July 28, 2021

‘കുഞ്ഞു മനുഷ്യന്‍’ ഓര്‍മയായി

 ‘കുഞ്ഞു മനുഷ്യന്‍’  ഓര്‍മയായി

ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ഘഗേന്ദ്ര മഗര്‍(27) ഓര്‍മയായി. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നേപ്പാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1992 ല്‍ ഒക്ടോബര്‍ 14 ന് റൂപ് ബഹാദുറിന്റെയും ദന്‍ മായയുടെയും ഇളയ മകനായാണ് ഘഗേന്ദ്ര താപ മഗര്‍ ജനിച്ചത്. 67 സെന്റീമീറ്റര്‍ മാത്രം നീളമുള്ള ഘഗേന്ദ്രയുടെ ഭാരം ആറര കിലോയാണ്. 2010ല്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായി.

നേപ്പാള്‍ വിനോദ സഞ്ചാര മേഖലയുടെ മുഖമായിരുന്നു മഗര്‍. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുള്ള രാജ്യത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന പേരില്‍ നേപ്പാള്‍ ടൂറിസത്തിന്റെ പ്രചാരണം.

59 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ജുന്റേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെങ്കിലും ചലനശേഷിയുള്ള ചെറിയ മനുഷ്യനെന്ന റെക്കോഡ് മഗറിനായിരുന്നു.

Related post