• October 22, 2021

ചെെനയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നു, വുഹാനിൽ പുതിയ കേസുകളില്ല

 ചെെനയിൽ കൊവിഡ് നിയന്ത്രണ വിധേയമാകുന്നു, വുഹാനിൽ പുതിയ കേസുകളില്ല

കൊറോണ വൈറസന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നുമൊരു സന്തോഷ വാർത്ത. ബുധനാഴ്ച നഗരത്തിൽ ഒരാൾക്ക് പോലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തില്ല.

ജനുവരി 23 മുതൽ വുഹാനിൽ കർശനമായ പ്രതിരോധ നടപടികൾ ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ 1.1 കോടി ജനങ്ങൾക്ക് വീടുകളിൽ സമ്പർക്ക വിലക്ക്ഏർപ്പെടുത്തി. നാല് കോടിയിലേറെ ജനങ്ങളെ പുറത്തിറക്കുന്നതിൽ വിലക്കി. കടുത്ത നിയന്ത്രണങ്ങളോടെയാണ് വുഹാൻ കൊറോണയെ പിടിച്ചു കെട്ടിയത്.

വുഹാന് പുറമെ മറ്റ് നഗരങ്ങളിലും കൊറോണ വൈറസ് വ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 80928 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 3245 പേർ മരിച്ചു. 70420 പേർക്ക് പൂർണമായും രോഗം ഭേദമായി.

മാർച്ച് അവസാനത്തോടെ കൊറോണയെ പൂർണമായി തുരത്തുമെന്ന ദൃഢനിശ്ചയത്തിലാണ് അധികൃതർ. രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ പത്ത് ദിവസം കൊണ്ടാണ് ഒരേ സമയം ആയിരം പേർക്ക് ചികിത്സ നൽകാവുന്ന ആശുപത്രി ചൈനീസ് സർക്കാർ നിർമിച്ചത്. കൂടുതലാളുകളിലേക്ക് രോഗം പകരാതിരിക്കാൻ സ്കൂളുകളും ഫാക്ടറികളുമൊക്കെ അടച്ചിട്ടു.

Related post