• October 26, 2021

യെച്ചൂരിയും, ഡി .രാജയുമടക്കമുള്ള ഇടത് നേതാക്കളും അറസ്റ്റില്‍

 യെച്ചൂരിയും, ഡി .രാജയുമടക്കമുള്ള ഇടത് നേതാക്കളും അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രകടനം നടത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല.ചെങ്കോട്ടയിലേക്കുള്ള മാര്‍ച്ച് തടയാന്‍ നിരോധനജ്ഞയും പ്രഖ്യാപിച്ചിരുന്നു. അത് ലംഘിച്ച് മാര്‍ച്ച് തുടങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്,ആനി രാജ തുടങ്ങിയവരും അറസ്റ്റിലായി.

ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ചെന്നൈ നഗരങ്ങളിലെ റാലികള്‍ക്കും സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. .കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു.

Related post