• July 31, 2021

യോഗേന്ദ്ര യാദവിന് ജെഎന്‍യുവില്‍ മര്‍ദനമേറ്റു

 യോഗേന്ദ്ര യാദവിന് ജെഎന്‍യുവില്‍ മര്‍ദനമേറ്റു

ആംആദ്മി പാര്‍ട്ടി മുന്‍ നേതാവും സാമൂഹിക ശാസ്ത്രജ്ഞനും സ്വരാജ് പാര്‍ട്ടി നേതാവുമായ യോഗേന്ദ്ര യാദവിന് ജെഎന്‍യുവില്‍ മര്‍ദനമേറ്റു. അക്രമികളുടെ മര്‍ദനമേറ്റ വിദ്യാര്‍ത്ഥികളെ കാണാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികള്‍ ഇദ്ദേഹത്തെയും വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിട്ടും മര്‍ദനം തടഞ്ഞില്ലെന്ന് ആരോപണമുണ്ട്

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അന്‍പതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് ഐഷി ഘോഷിന് പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ഡല്‍ഹി പൊലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. സംഭവത്തെക്കുറിച്ച് ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഓഫീസര്‍ അന്വേഷിക്കും. അതേസമയം, സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്.

Related post