• October 17, 2021

മഹാമാരിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സംഭാവന നല്‍കി വ്യവസായ പ്രമുഖര്‍

 മഹാമാരിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സംഭാവന നല്‍കി വ്യവസായ പ്രമുഖര്‍

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പത്ത് കോടി നല്‍കും.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്ത സമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്തിരുന്നു.ഇതിന് പിന്നാലേയാണ് പത്ത് കോടി നല്‍കുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയെ നേരിട്ട് പത്തുകോടി രൂപ സംഭവാന നല്‍കാനുള്ള സന്നദ്ധത എംഎ യുസഫലി അറിയിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്തടക്കം യൂസഫലി കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയിരുന്നു.

കേരളത്തില്‍ 21 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലുലുമാളില്‍ അടക്കം 11 കോടിയുടെ വാടകയിളവ് ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യൂസഫലിക്ക് പിന്നാലെ ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 5 കോടി രൂപ സംഭാവനയും ,ഇതിനൊപ്പം തന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ വിട്ടു നല്‍കാനും സന്നദ്ധത അറിയിച്ചു.

Related post