• October 21, 2021

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും

 കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും. യുവരാജ് 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയപ്പോള്‍ ഹര്‍ഭജനും ഭാര്യയും 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി.

”ഐക്യത്തോടെ നില്‍ക്കുമ്പോള്‍ നമ്മള്‍ കരുത്തരാണ്. ഇന്ന് രാത്രി 9 മണിക്ക് 9 മിനിട്ട് നേരം ഞാന്‍ മെഴുകുതിരി കത്തിക്കും. ഐക്യത്തിന്റെ ഈ ദിനത്തില്‍ 50 ലക്ഷം രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഞാന്‍ സംഭാവനയായി നല്‍കുകയാണ്. നിങ്ങളും ഇതില്‍ പങ്കു ചേരണം”- യുവി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

ജലന്ധറിലെ 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചാണ് ഹര്‍ഭജനും ഭാര്യ ബസ്രയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അദ്ദേഹം വിവരം സ്ഥിരീകരിച്ചു. തങ്ങള്‍ക്കാകുന്ന രീതിയില്‍ ഇനിയും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുമെന്നും ഹര്‍ഭജന്‍ അറിയിച്ചു.

5 കിലോ അരി, ആട്ട, എണ്ണ തുടങ്ങി അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഹര്‍ഭജന്‍ 5000 കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു വിതരണം. ക്രിക്കറ്റ് എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. ഇത് സഹായം ചെയ്യാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

Related post