• July 27, 2021

യുബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ

 യുബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ

ഏകദേശം മൂവായിരം കോടി രൂപയ്ക്ക് യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ. 2017ല്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച ഊബര്‍

കേരളത്തിലെ അഞ്ച് നഗരങ്ങള്‍ അടക്കം 41 നഗരങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സൊമാറ്റോയും സ്വിഗ്ഗിയും ഫുഡ് പാണ്ടയും അടക്കം നിരവധി കമ്പനികളില്‍ നിന്ന് കടുത്ത മത്സരമാണ് ഊബറിന് നേരിടേണ്ടി വന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍ വിശ്വസ്തതയിലും ഉപഭോക്തൃ സംതൃപ്തിയിലും ഊബര്‍ പിന്നിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേ.

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു എന്ന കമ്പനിയുടെ സ്ഥീകരണത്തിനു പിന്നാലെ യൂബര്‍ ഈറ്റ്‌സിന്റെ ആപ്ലിക്കേഷനിലും മാറ്റം വന്നു. യൂബര്‍ സ്വന്തമാക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി സൊമാറ്റോ മാറും.

Related post